പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു

0

 

ബത്തേരി പൂമല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ നേതൃത്വത്തില്‍ മണിച്ചിറ ടൗണില്‍ വായനാഗ്രാമം എന്ന പേരില്‍ പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു.സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്,വയനാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ സതീഷ് കുമാര്‍ ,ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.വായനാ ഗ്രാമത്തില്‍ പുസ്തക അവതരണവും പുസ്തകവായന സന്ദേശ സ്‌കിറ്റും വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.

നഗരസഭയിലെ സ്റ്റുഡന്‍സ് കൗണ്‍സിലില്‍ ഏറ്റവും മികച്ച പ്രോജക്ട് അവതരിപ്പിച്ച പൂമല ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവും ഈ വര്‍ഷത്തെ മികച്ച കുട്ടി കര്‍ഷക അവാര്‍ഡ് നേടിയ മുഹമ്മദ് റിസ്വാനെ അനുമോദിക്കലും ചടങ്ങില്‍ നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!