നൂല്‍പ്പുഴ മൂലങ്കാവ് – നായ്ക്കട്ടി പ്രദേശങ്ങളിലെ കടുവ ശല്യം, പ്രശ്നപരിഹാരം ആവശ്യപ്പെട്ട് സര്‍വ്വകക്ഷി വനംവകുപ്പ് മന്ത്രിയെ കാണും. നൂല്‍പ്പുഴ പഞ്ചായത്തില്‍ ഇന്നു വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം. വന്യ മൃഗശല്യത്തിന് പരിഹാരംകാണാന്‍ ഡിപിആര്‍ തയ്യാറാക്കി സര്‍ക്കാറിന് നല്‍കാനും യോഗത്തില്‍ തീരുമാനം.നൂല്‍പ്പുഴ പഞ്ചായത്തിലെ മൂലങ്കാവ് എറളോട്ട്കുന്ന് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കടുവ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ന് പഞ്ചായത്ത് ഇടപെട്ട് സര്‍വ്വകക്ഷി യോഗം വിളിച്ചത്.വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടി കൊന്നാല്‍ ജഢം മാറ്റാതെ കടുവയെ വീണ്ടും അവിടേക്ക് ആകര്‍ഷിച്ച് മയക്കുവെടുവെച്ച് പിടികൂടാനുള്ള സൗകര്യം ഒരുക്കും.ഏഴംഗ മോണിറ്ററിംഗ് കമ്മറ്റി അടിയന്തരമായി ചേരാനും യോഗത്തില്‍ തീരുമാനിച്ചു.
ഈ യോഗത്തിലാണ് പ്രദേശത്തെ കടുവ ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട വനംവകുപ്പ് മന്ത്രിയെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടി കൊന്നാല്‍ ജഢം മാറ്റാതെ കടുവയെ വീണ്ടും അവിടേക്ക് ആകര്‍ഷിച്ച് മയക്കുവെടുവെച്ച് പിടികൂടാനുള്ള സൗകര്യം ഒരുക്കും.ഏഴംഗ മോണിറ്ററിംഗ് കമ്മറ്റി അടിയന്തരമായി ചേരാനും യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കാനും, വനത്തിനോട് ചേര്‍ന്ന് കാടുമൂടികിടക്കുന്ന തോട്ടങ്ങളുടെ ഉടമസ്ഥര്‍ക്ക് അത് വെട്ടിത്തെളിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ വില്ലേജ് ഓഫീസറെയും യോഗത്തില്‍ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, വനംവകപ്പ്, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.