റെയില്‍ഫെന്‍സിങ്ങും തകര്‍ത്ത്  കാട്ടാനകള്‍ കൃഷിയിടത്തില്‍

0

 

പതിനഞ്ച്കോടി രൂപ മുടക്കി സ്ഥാപിച്ച റെയില്‍ഫെന്‍സിങ്ങും തകര്‍ത്ത് കാട്ടാനകള്‍ കൃഷിയിടത്തില്‍. പൊറുതിമുട്ടിയ നാട്ടുകാര്‍ പ്രതിഷേധവുമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലെത്തി. പൂതാടിയിലെ വാകേരി മൂടകൊല്ലി പ്രദേശവാസികളാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബത്തേരിയിലെ ഓഫീസിലെത്തി പ്രതിഷേധിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പൂതാടി പഞ്ചായത്തിലെ വാകേരി, മൂടകൊല്ലി ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനശല്യംരൂക്ഷമാണ്.

പ്രദേശത്ത് കാടും നാടും വേര്‍തിരിച്ച് സ്ഥാപിച്ച റെയില്‍ഫെന്‍സിംങും തകര്‍ത്താണ് ആനകള്‍ കൃഷിയിടത്തില്‍ എത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്. മൂടകൊല്ലി മേഖലയിലെ അബ്ബാ്സ്‌കൊല്ലി, ആനക്കുഴി എന്നിവിടങ്ങളിലാണ് റെയില്‍ഫെന്‍സിംഗ് കാട്ടാനതകര്‍ത്തത്. കഴിഞ്ഞ മഴക്കാലത്താണ് ഫെന്‍സിങ് ആന തകര്‍ത്തത്. തുടര്‍ന്ന്ിക്കാലംവരെ ഇത് പുനര്‍നിര്‍മ്മിക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല. ഈ ഭാഗത്തുകൂടെയാണ് കാട്ടന കൃഷിയിടത്തില്‍ ഇറങ്ങുന്നതും വിളകള്‍ നശിപ്പിക്കുന്നതും. ഇതില്‍ ്പ്രതിഷേധിച്ചാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സുല്‍ത്താന്‍ ബ്ത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചത്. റെയില്‍ഫെന്‍സിംഗ് തകര്‍ന്നത് എത്രയും പെട്ടന്നപുനര്‍നിര്‍മ്മിക്കണമെന്നും കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ജനപ്രതിനിധികള്‍ എസിഎഫുമായി സംസാരിക്കുകയും പത്ത് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍മേലും് പ്രതിഷേധം അവസാനിപ്പി്ച്ചു. ഇതുമായി ബന്ധപ്പെ്ട്ട് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് മൂടകൊല്ലയില്‍ ജനകീയകമ്മറ്റി ചേരുവാനുമാണ് നാട്ടുകാരുടെ തീരുമാനം. കൂടാതെ കാട്ടാനനശിപ്പിക്കുന്ന വിളകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലന്ന ആരോപണവും ശക്തമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!