മലബാര്‍ ടൂറിസം മേഖലയെ നയിക്കുന്നത് വയനാട് മന്ത്രി മുഹമ്മദ് റിയാസ്.
മലബാറിന്റെ ടൂറിസം മേഖലയെ നയിക്കുന്നത് വയനാടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ടൂറിസം രംഗത്തെ സുസ്ഥിര വിസകന സാധ്യതകളെ കുറിച്ചുള്ള ബോധവത്ക്കരണ സെമിനാറും ടൂറിസം വീഡിയോകളുടെ പ്രകാശനവും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിലായിരുന്നു പരിപാടികള്‍ .പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാടിന്റെ പ്രധാനപ്പെട്ട പതിനൊന്ന് സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന പതിനൊന്ന് വീഡിയോകളാന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തത്. വയനാട് ജില്ലയിലെ ടൂറിസം മേഖലയിലെ വികസന സാധ്യതകളെ കുറിച്ചുള്ള സെമിനാറും വീഡിയോ പ്രകാശനവും നടന്നത്.
രാവിലെ 7 മണിക്ക് പ്രിയദര്‍ശിനി ഹുസ്റ്ററ്റ് വ്യൂ പോയിന്റിലേക്ക് ട്രക്കിംഗും സംഘടിപ്പിച്ചിരുന്നു. പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും ക്രിയാത്മകമായുള്ള ഈ പ്രവര്‍ത്തനം വയനാടന്‍ ടൂറിസത്തെ പുറം ലോകത്തേക്ക് എത്തിക്കുന്നതിന് സുപ്രധാനമായ പങ്ക് വഹിക്കും എന്ന ഉറച്ച പ്രതീക്ഷയാണ് സംഘാടകര്‍ക്കുള്ളത്. ഒ.ആര്‍. കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി. വി.എസ് മൂസ
ജില്ലാ കലക്ടര്‍ എ.ഗീത,സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷമി, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം തുടങ്ങിയവര്‍ സംസാരിച്ചു. .