വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

0

വയനാട് മുസ്ലീം ഓര്‍ഫര്‍നേജ് വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മാനന്തവാടി ബാഫഖി ഹോമില്‍ കണ്‍വെന്‍ഷന്‍ മുട്ടില്‍ ഡബ്ലിയു.എം.ഒ പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ഉദ്ഘാടനം ചെയ്തു. സാമൂഹിക മാറ്റത്തില്‍ വനിതകള്‍ക്ക് മുഖ്യ പങ്കെന്നും കെ.കെ. അഹമ്മദ് ഹാജി.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിസന്റ് കെ ബി നസീമ അദ്ധ്യക്ഷയായിരുന്നു.അനാഥ സംരക്ഷണത്തില്‍ വനിതാ പങ്കാളിത്തം എന്ന വിഷയത്തില്‍ സൈന്‍ വനിതാ വിംഗ് ഡയറക്ടര്‍ അഷ്മി റാഷിദ് കൂളിവയല്‍ ക്ലാസെടുത്തു. കുടുംബിനികളുടെ മാനസിക ആരോഗ്യം എന്ന വിഷയത്തില്‍ അഡ്വക്കറ്റ് ശബ്‌ന മുംതാസ്,കുട്ടികളുടെ സംസാര വൈകല്യം എന്ന വിഷയത്തില്‍ ജാസ്മിന്‍ നിസാര്‍,ഫാമിലി കൗണ്‍സിലിങ് സംബന്ധിച്ച് എ.കെ ഷാനവാസ് തുടങ്ങിയവര്‍ ക്ലാസെടുത്തു. ഡബ്ല്യുഎംഓ കോ-ജനറല്‍ സെക്രട്ടറി ടി.എം മുജീബ് ഫൈസി, ,അസീസ് ഗസ്സാലി, സുമയ്യ ടീച്ചര്‍ ബ്ലോക്ക് പഞ്ചായത്ത് മെബര്‍ സല്‍മ മോയി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!