സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള അനെര്‍ട്ട് നടപ്പാക്കുന്ന ഗാര്‍ഹിക സൗരോര്‍ജ്ജ പ്ലാന്റുകളുടെ സ്പോര്‍ട്ട് രജിസ്ട്രേഷനും, ബോധവല്‍ക്കരണവും 21 മുതല്‍ 24 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. 21 മുതല്‍ 23 വരെ അനര്‍ട്ട് ജില്ലാ ഓഫീസ് കല്‍പ്പറ്റ, മീനങ്ങാടി സയന്‍സ് ആന്റ് ടെക്നോളജി റിസര്‍ച്ച് സെന്റര്‍, മീനങ്ങാടി ഊജ്ജ മിത്ര സെന്റര്‍, വെള്ളമുണ്ട ടൗണ്‍, പുല്‍പ്പള്ളി എന്നിവിടങ്ങളിലും, 21ന് വെള്ളമുണ്ട പത്താംമൈലിലും, 22ന് ജില്ലാ പഞ്ചായത്ത് ഓഫീസിലും, മാനന്തവാടി മുനിസിപ്പല്‍ ഓഫീസിലും, 24ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പില്‍ ടൗണ്‍ ഹാളിലും രജിസ്ട്രേഷന്‍ നടക്കും.
സൗര തേജസ് പദ്ധതിയുടെ ഭാഗമായി 2 കെ.ഡബ്ല്യു മുതല്‍ 10 കെ.ഡബ്ല്യു വരെ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്കും 40 ശതമാനം വരെ സബ്ഡിസി ലഭിക്കും. പദ്ധതിക്കായി ഗുണഭോക്താക്കള്‍ക്ക് എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ ബാങ്കുകള്‍ മുഖേന വായ്പാ സൗകര്യവും ലഭിക്കും. കാര്‍ഷിക മേഖലയില്‍ സൗരോര്‍ജ്ജ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് 60 ശതമാനം സബ്സിഡി ലഭിക്കും.
വൈദ്യുതേതര കാര്‍ഷിക പമ്പുകള്‍ക്ക് പകരം സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കുന്നതിനും, വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍ഷിക ആവശ്യത്തിന് സൗരോര്‍ജ്ജ പമ്പ് സ്ഥാപിക്കാനും സബ്സിഡി ലഭിക്കും. നിലവില്‍ കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്കുള്ള കപ്പാസിറ്റി അനുസരിച്ച് ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ പ്ലാന്റുകള്‍ സബ്സിഡിയില്‍ സ്ഥാപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188119412, 04936 206216 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ റൂപന്‍ ജോര്‍ജ്ജ് ബെഞ്ചമിന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഇ രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.