വെള്ളമുണ്ടയില്‍ യൂണിറ്റി മീറ്റ് ഫെബ്രുവരി 17ന്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് വെള്ളമുണ്ടയില്‍ സംഘടിപ്പിക്കുന്ന യൂണിറ്റി മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് 19 കേന്ദ്രങ്ങളിലാണ് യൂണിറ്റി മീറ്റ് നടത്തുന്നത്. വൈകീട്ട് 4ന് യൂണിഫോമിട്ട കേഡറ്റുകള്‍ അണിനിരക്കുന്ന യൂണിറ്റി മീറ്റിന് ശേഷം പൊതുസമ്മേളനവും നടക്കും.പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം ബി നൗഷാദ് ഉദ്ഘാടനം ചെയ്യും. സോണല്‍ പ്രസിഡന്റ് എം വി റഷീദ്, സോണല്‍ സെക്രട്ടറി കെ.പി അഷ്‌റഫ്, ജില്ലാ പ്രസിഡന്റ്ശിഹാബ് അമ്പലവയല്‍, വിവിധ സംഘടനകളുടെ നേതാക്കളായ അഡ്വ. കെ.എ അയ്യൂബ് ,മൊയ്തു ദാരിമി, ഖദീജ ടി, സവാദ് വി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീര്‍, ഡിവിഷന്‍ പ്രസിഡണ്ട് യു കെ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിക്കും.വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്ഷിഹാബ് അമ്പലവയല്‍, സെക്രട്ടറി എസ്. മുനീര്‍, വെള്ളമുണ്ട ഡിവിഷന്‍ പ്രസിഡന്റ് യു.കെ.സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.