പി.പി.ഷൈജല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു
കോടതി ഉത്തരവുണ്ടായിട്ടും എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിനെതിരെയാണ് ഹര്‍ജി.കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.ഇന്നലെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും ,തുടര്‍ന്നും ലീഗിന്റെയും എംഎസ്എഫ് ന്റെയും യോഗങ്ങളില്‍ പങ്കെടുക്കുമെന്നും ഷൈജല്‍.
പാര്‍ട്ടി ഭരണഘടനയനുസരിച്ചല്ല നേതൃത്വം പ്രവര്‍ത്തിക്കുന്നത്.നിയമ നടപടികളുമായി മുന്നോട്ട് പോകും.ഇനിയും യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശ്രമിക്കും.ഇന്നലെ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും വെള്ളയില്‍ പോലിസ് അവസാന നിമിഷം പിന്മാറിയെന്നും ഷൈജല്‍ ആരോപിച്ചു.മുസ്ലിം ലീഗിന്റെ ആശയങ്ങളില്‍ ഇഷ്ട്ടപ്പെട്ടാണ് മുസ്ലിം ലീഗിലേക്ക് വന്നത്.ഒരിക്കലും പാര്‍ട്ടി വിട്ട് പോവില്ലന്നും ഷൈജല്‍ പറഞ്ഞു.