തിരുനെല്ലി പഞ്ചായത്തിലെ മരം കയറ്റിറക്ക് തൊഴിലാളി സമരത്തെ തുടര്‍ന്നുണ്ടായ കര്‍ഷകരുടെ ദുരിതം അകറ്റാന്‍ നടപടിയുണ്ടാവണമെന്ന് കര്‍ഷകകോണ്‍ഗ്രസ്. പ്രശ്നത്തിന് പരിഹാരം കണ്ടെത്തി കര്‍ഷക ദുരിതത്തിന് പരിഹാരം കാണെണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമരം കാരണം കര്‍ഷകരുടെ തോട്ടങ്ങളില്‍ മരങ്ങള്‍ മുറിച്ചിട്ട നിലയിലാണ്. കര്‍ഷകര്‍ക്ക് മരത്തിന്റെ പണം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.യൂണിയന്‍ നേതാക്കളുടെ പിടിവാശി കാരണം കര്‍ഷകരുടെ തോട്ടങ്ങളില്‍ മുറിച്ച മരങ്ങള്‍ കെട്ടിക്കിടക്കുകയാണ്. സമരത്തിന് പ്രശ്‌നം പരിഹരികേണ്ട ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. നിലവില്‍ വന്യമൃഗശല്ല്യത്താല്‍ പൊറുതി മുട്ടിയ കര്‍ഷകര്‍ ബാങ്ക് വായ്പയും മറ്റും അടയ്ക്കാനാണ് തോട്ടത്തിലെ മരങ്ങള്‍ വില്‍പ്പന നടത്തുന്നത്.
സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ല എന്ന കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ച കാര്‍ഷികവിളകള്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികളായ പി എം ബെന്നി, പാലോസ് മുട്ടംതൊടി, റീന ജോര്‍ജ് , ഇ.ജെ ഷാജി, ജോര്‍ജ് അറു കാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു