കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദ്ധിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

0

 

കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ബസ്സിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം പെരുമ്പുഴ റെഡിയോ ജങ്ഷന്‍ സ്വദേശി ചാമപിള്ള ജയന്തി കോളനിയിലെ ഷിജു (24)നെയാണ് റിമാന്‍ഡ് ചെയ്തത്.വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.സുല്‍ത്താന്‍ ബത്തേരി- അയ്യന്‍ക്കൊല്ലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവറായ മീനങ്ങാടി സ്വദേശി കുളിയന്‍മൂല സി എന്‍ ബാലകൃഷ്ണന്‍ (53) നെയാണ് ഷിജു അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

സര്‍വീസ് പോകുന്നതിന്നായി പഴയ സ്റ്റാന്‍ഡിലെത്തിയ കെഎസ്ആര്‍ടിസി ബസ് ട്രാക്കില്‍ നിര്‍ത്തിയിട്ടശേഷം സമീപത്തെ ശൗചാലയത്തില്‍പോയി തിരികെ വരുമ്പോള്‍ ഷിജു യാതൊരു പ്രകോപനവുമില്ലാതെ വാക്കുതര്‍ക്കമുണ്ടാക്കി, മര്‍ദിക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്ണന്റെ പരാതി. മര്‍ദനത്തില്‍ ബാലകൃഷ്ണന്റെ ഇടതുകണ്ണിനു താഴെ മുറിവേറ്റതിനെ തുടര്‍ന്ന് ഒരു തുന്നലുണ്ട്. അക്രമാസക്തനായ ഷിജുവിനെ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പൊലിസ് പിടികൂടിയത്. പൊതുമുതല്‍ നശിപ്പിച്ചതിനും, ജോലി തടസ്സപ്പെടുത്തിയതിനുമെതിരെയാണ് ഷിജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!