കഴിഞ്ഞദിവസം പാതിരിപ്പാലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പഴുപ്പത്തൂര്‍ കൈവട്ടാമൂല സ്വദേശി പ്രതീഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് രാവിലെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സമൂഹത്തിലെ വിവിധതുറകളില്‍പ്പെട്ട നിരവധി പേരാണ് പ്രതിഷീനെ അവസാനമായി ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്.
ബീനാച്ചി സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുദര്‍ശത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പിന്നീട് വിലാപയാത്രയായി തന്നെ ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തില്‍ എത്തിച്ച് മൃതദേഹം സംസ്‌കരിച്ചു.