ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ തലപ്പുഴ പോലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി കുടിയിരിക്കല്‍ വീട്ടില്‍ ഷൈജുവിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇയ്യാളെ തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈജുവിന്റെ ആക്രമണത്തില്‍ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷൈമോളുടെ പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ മുറിവില്‍ തുന്നിട്ടശേഷം വീട്ടിലേക്ക് മടങ്ങി. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജു മുമ്പും കുടുംബാംഗങ്ങളെ മര്‍ദിച്ചതായി പരാതികളുണ്ടായിരുന്നു.