നിലക്കടലയ്ക്ക് പൊതുവിപണിയിലെ വിലയേക്കാളും ഇരട്ടി വില

0

 

സപ്ലൈക്കോ ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ നിലക്കടലയ്ക്ക് പൊതുവിപണിയിലെ വിലയേക്കാളും ഇരട്ടി വില. സുല്‍ത്താന്‍ ബത്തേരി മണിച്ചിറ സ്വദേശി ചെട്ടിയാംതറമ്മേല്‍ റഷോജ് ബത്തേരി ഗാന്ധി ജംഗ്ഷനിലെ ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ നിലക്കടലയ്ക്കാണ് ഇരട്ടിവില നല്‍കേണ്ടിവന്നത്. പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഇത്തരം സ്ഥാപനങ്ങളില്‍ തന്നെ അമിതവില നല്‍കേണ്ടി വരുമ്പോള്‍ ജനത്തിന് എവിടെനിന്ന് നീതിലഭിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.

പൊതുവിപണിയിലെ വില നിയന്ത്രിച്ച് സാധാരണക്കാര്‍ക്ക് ആശ്വാസമേകേണ്ട സപ്ലൈകോ ഔട്ട് ലെറ്റിലാണ് പൊതുവിപണിയേക്കാള്‍ ഇരട്ടി വില സാധനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരി മണിച്ചിറ സ്വദേശി ചെട്ടിയാംതറമ്മേല്‍ റഷോജ് ഗാന്ധിജംഗ്ഷനിലെ സപ്ലൈകോ ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ നിലക്കടലയ്ക്കാണ് പൊതുവിപണിയേക്കാളും ഇരട്ടിവില നല്‍കേണ്ടിവന്നത്. അഞ്ഞൂറ് ഗ്രാം നിലക്കടലയ്ക്ക് എംആര്‍പി നൂറ്റിപ്പത്ത് രൂപയുള്ളതിന് 101 രൂപയാണ് ഇളവ കഴിച്ച് ഇടാക്കിയത്. അതേസമയം പൊതുവിപണിയില്‍ നിലക്കടലയ്ക്ക് കിലോയ്ക്ക് 116 രൂപമുതല്‍ 130 വരെമാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് റെഷോജിന് ഇരട്ടി വില നല്‍കേണ്ടിവന്നത്. കൂടാതെ ഒരേ ബാച്ച് നമ്പറിലുള്ള നിലക്കടലയ്ക്ക് വ്യത്യസ്ത വിലകാണിക്കുന്നതായും ആരോപണമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട ഇത്തരം സ്ഥാപനങ്ങളിലെ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്. അതേസമയം ഉയര്‍ന്ന വില സബ്സീഡി ഒഴികെയുള്ള ഇത്തരം സാധനങ്ങള്‍ക്ക് വരാന്‍ കാരണം സപ്ലൈകോ ലോക്കല്‍ പര്‍ച്ചേസ് നടത്താത്തതാണ് കാരണമെന്നാണ് സപ്ലൈകോ ജീവനക്കാര്‍ പറയുന്നത്. സപ്ലൈകോയെ നിയന്ത്രിക്കുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ലോബിയാണന്നും ഇവര്‍ കമ്മീഷന്‍ പറ്റാന്‍ കുത്തക കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതാണ് നിലവിലെ വിലകയറ്റത്തിന്കാരണമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!