മാസ്‌ക്കുകള്‍ വിതരണം ചെയ്തു
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മാനന്തവാടി ക്ലബ്ബ്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി മാസ്‌ക്കുകള്‍ കൈമാറി. റെഡ് ക്രോസ് ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ഷൈനി ജോസ്, റെഡ് ക്രോസ് താലൂക്ക് ട്രഷറര്‍ കെ.കെ.രാധാകൃഷ്ണന്‍, ഡോ.കെ.കെ.ജയപ്രകാശ്, പാലിയേറ്റീവ് ഭാരവാഹികളായ കെ.രാഘവന്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.