ചരക്കുലോറിയില്‍  പരിശോധനയില്ലാതെ അതിര്‍ത്തി കടക്കുന്നു

0

ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണെന്ന് പറയുമ്പോഴും  കേരളത്തിലെത്തി തിരികെ മടങ്ങുന്ന കര്‍ണാടക തൊഴിലാളികള്‍ ചരക്ക് ലോറികളില്‍ കയറി പരിശോധന കൂടാതെ അതിര്‍ത്തി കടക്കുന്നു.ലോറിയുടെ പുറകില്‍ മറഞ്ഞിരുന്നാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ അതിര്‍ത്തികടക്കുന്നത്.ചരക്ക് ലോറികളിലെ ഈ യാത്ര കെഎസ്ആര്‍ടിസിയുടെ വരുമാനത്തെയും സാരമായി ബാധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മലയാളികള്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കണം. എന്നാല്‍ കര്‍ണാടക തൊഴിലാളികള്‍ക്ക് അതിര്‍ത്തി കടക്കണമെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ജില്ലയിലെത്തി തൊഴിലെടുത്ത് മടങ്ങുന്ന തൊഴിലാളികളില്‍ ഭൂരിപക്ഷവും അതിര്‍ത്തി കടക്കുന്നത് ചരക്ക് ലോറികളിലാണ്. ആര്‍ടിപിസിആര്‍ എടുക്കാത്തവരാണ് ഇത്തരത്തില്‍ യാത്രചെയ്ത് അതിര്‍ത്തി കടക്കുന്നത്. ബത്തേരിയില്‍ നിന്നും ചരക്ക് ലോറിയില്‍ കയറിയാണ് ഇവരുടെ യാത്ര. ്. ചെക്ക് പോസ്റ്റ് അധികൃതരുടെ മൗനസമ്മതവും ഈ യാത്രക്കുണ്ടന്നാണ് പറയുന്നത്.അതേസമയം കെഎസ്ആര്‍ടിസി  ബസ്സില്‍ യാത്രചെയ്യുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞ് രേഖകള്‍ പരിശോധിച്ചതിന് ശേഷംമാത്രം കടത്തി വിടുമ്പോഴാണ് ലോറികളില്‍ ഇത്തരത്തിലുള്ള യാത്ര. കേരള അതിര്‍ത്തിയിലെ ആര്‍ടിഒ ചെക്ക് പോസ്റ്റ് അടക്കം കടന്നാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധമായി യാത്രനടക്കുന്നത്. ഇവിടെ കുടുംബങ്ങളുമായി തൊഴിലിനെത്തി ആഴ്ചകളില്‍ തിരികെ മടങ്ങുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ എടുക്കുന്നതിലെ സാമ്പത്തിക ബാധ്യതയും ഇത്തരം യാത്രകള്‍ക്ക് കാരണമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!