കൊഴിഞ്ഞ് പോക്ക് തടയുക കുട്ടികളെ സ്‌കൂളിലെത്തിക്കുക
കൊഴിഞ്ഞ് പോക്ക് തടയുക, മുഴുവന്‍ കുട്ടികളേയും തുടര്‍ച്ചയായി സ്‌കൂളുകളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിച്ച് കൊണ്ട് സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂള്‍ കൊമ്മയാട് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ മാര്‍ഗരറ്റ് അഗസ്റ്റിന്‍. ക്ലാസ് ടീച്ചര്‍ സിനി, പ്രൊമോട്ടര്‍, ആശാ വര്‍ക്കര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ സംയുക്തമായി വിവിധ കോളനികളിലേക്ക് ജനകീയ യാത്ര നടത്തി. 12 ഓളം കുട്ടികള്‍ അടുത്ത ദിവസം മുതല്‍ സ്‌കൂളിലേക്ക് പോകാമെന്ന് കുട്ടികളും കുട്ടികളെ സ്‌കൂളില്‍ അയക്കാമെന്ന് രക്ഷിതാക്കളും ഉറപ്പ് നല്‍കി.