സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഹാത്മ റെസിഡന്‍സ് അസോസിയേഷന്റെയും വീരാജ് പേട്ട കൂര്‍ഗ് ദന്തല്‍ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് സി. കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്‍ പ്രവീജ് മുഖ്യപ്രഭാഷണം നടത്തി. ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡണ്ട് പി.ടി ബിജു, മുഹമ്മദ് പടയന്‍, ദേവദാസ് ആന്റണി, എന്നിവര്‍ സംസാരിച്ചു.