മാങ്കുളം മോഡല്‍ ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ് കടലാസില്‍ തന്നെ

0

വന്യമൃഗല്യത്തിനെതിരെ വടക്കനാട് കര്‍ഷക ജനത നടത്തിയ ഐതിഹാസിക സമരം നാല് വര്‍ഷമാകാറായിട്ടും മാങ്കുളം മോഡല്‍ ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ് കടലാസില്‍ തന്നെ. കാട്ടാനയടക്കം വന്യമൃഗശല്യത്താല്‍ പുറത്തിറങ്ങാനാകാതെ കര്‍ഷക ജനത ബുദ്ധിമുട്ടുമ്പോള്‍ പദ്ധതിയുടെ ആദ്യഘട്ടപോലും ഇതുവരെ ഒന്നുമായിട്ടില്ല. പദ്ധതി എത്രയും വേഗം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി വീണ്ടും രംഗത്തിറങ്ങുമെന്നും കര്‍ഷക ജനത മുന്നറിയിപ്പ് നല്‍കുന്നു
(ബൈറ്റ്: ബെന്നി കൈനിക്കല്‍, പ്രദേശവാസി)

വന്യമൃഗശല്യത്തിനെതിരെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒരു ഗ്രാമം ഒന്നാകെ സമരം ചെയ്ത് പ്രദേശമാണ് വടക്കനാട് മേഖല. സംസ്ഥാനം തന്നെ ശ്രദ്ധിച്ച സമരം കഴിഞ്ഞ നാല് വര്‍ഷമായിട്ടും ഇതുവരെ സര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മാങ്കുളം മോഡല്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് ഇതുവരെ നടപ്പിലായിട്ടില്ല. 2018 മാര്‍ച്ചിലും, മെയിലുമായി രണ്ട് ഘട്ടമായാണ് നിരാഹാരസമരം നടന്നത്. ആദ്യഘട്ടസമരം 14 ദിവസവും രണ്ടാംഘട്ടത്തില്‍ വനിതകളുടെ നിരാഹാര സമരം 12 ദിവസവും നീണ്ടുനിന്നു. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തി്ല്‍ പ്രദേശത്ത് വനാതിര്‍ത്തിയിലൂടെ മുപ്പത്തിരണ്ടര കിലോമീറ്റര്‍ മാങ്കളും മോഡല്‍ അയര്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പണയമ്പം ഭാഗത്ത് നാല് കിലോമീറ്റര്‍ ദൂരം ഫെന്‍സിങ് സ്ഥാപിക്കാന്‍ കിഫ്ബിയില്‍ നിന്നും രണ്ടര കോടിയു അനുവദിച്ചു. എന്നാല്‍ സമരവും പ്രഖ്യാപനവും കഴിഞ്ഞ നാല് വര്‍ഷമാകാറുകുമ്പോഴും പ്രഖ്യാപനം കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. നിലവില്‍ കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് കര്‍ഷക ജനത. ഇതിനുപുറമെ കുരങ്ങ്, മാന്‍, മലമാന്‍, പന്നി അടക്കമുള്ള വന്യമൃഗങ്ങളാല്‍ ഒരു സാധനപോലും കൃഷിയിറക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ മേഖലയില്‍ പ്രഖ്യാപിച്ച ഫെന്‍സിങ് എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ആവശ്യമുയരുന്നത്. അല്ലാത്തപക്ഷം വീണ്ടം കര്‍ഷക ജനത ഒന്നടങ്കം സമരമുഖത്തേക്ക് തിരിയുമെന്നുമാണ് നല്‍കുന്നമുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!