വീടിനു ചുറ്റും  ഉണക്ക മരങ്ങള്‍  അപകടഭീഷണയില്‍ 8 കുടുംബങ്ങള്‍ 

0

ചെതലയം താത്തൂര്‍ പണിയകോളനിയിലെ വീടുകള്‍ക്കുചുറ്റും നില്‍ക്കുന്ന വന്‍ ഉണക്കമരങ്ങളാണ് കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നത്. മരങ്ങള്‍ മുറിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.കോളനിയില്‍ എട്ട് വീടുകളാണ് ഉള്ളത്. ഈ വീടുകള്‍ക്ക് ചുറ്റിലുമായാണ് 6 ഉണങ്ങിയ വന്‍മരങ്ങള്‍ നില്‍ക്കുന്നത്.

വീടിനോട് തൊട്ടുചേര്‍ന്നും, മുറ്റത്തിനടത്തുമാണ് കൂറ്റന്‍മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നത്. ഇതില്‍ നിന്നും കാറ്റിലും മഴക്കാലത്തും ശിഖരങ്ങള്‍ പൊട്ടിവീഴുന്നത് കുടുംബങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. കോളനിയിലെ കുട്ടികള്‍ കളിക്കുന്നതും ഈ മരച്ചുവടുകളിലാണ്.ശിഖരങ്ങള്‍ പൊട്ടിവീഴുമ്പോള്‍ തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നതെന്ന് കോളനിക്കാര്‍ പറയുന്നു. പട്ടയഭൂമിയിലും സമീപത്തെ വനത്തിലുമായാണ് ഉണങ്ങിയ മരങ്ങള്‍നില്‍ക്കുന്നത്. അപകടം ഉണ്ടാകുന്നതിന്നുമന്നേ മരങ്ങള്‍ മുറിച്ചുനീക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!