വിലയിടിവ്,വാങ്ങാനാളില്ല കർഷകർ പ്രതിസന്ധിയിൽ

0

വിലത്തകര്‍ച്ചയും, വാങ്ങാനാളില്ലാത്തതും കിഴങ്ങുവിള കൃഷി ചെയ്യുന്ന കര്‍ഷകരെ ദുരിതത്തിലാക്കുന്നു. വിളവെടുപ്പ് സമയമായപ്പോള്‍ പതിവുപോലെ ഇഞ്ചി, ചേന, കാച്ചില്‍, ചേമ്പ് അടക്കമുള്ള കിഴങ്ങുവിളകളുടെ വില കൂപ്പുകുത്തിയ അവസ്ഥയിലാണ്. 60 കിലോ വരുന്ന ഒരു ചാക്ക് ചേനയുടെ വില കേവലം 650 രൂപ മാത്രമാണ്. കിഴങ്ങുവിളകള്‍ കെട്ടികിടക്കാന്‍ തുടങ്ങിയതോടെ വ്യാപാരികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇവ എടുക്കാത്ത സാഹചര്യമാണുള്ളത്.

തമിഴ്‌നാട്ടിലെ കമ്പോളങ്ങളിലേക്ക് ഇത്തരംവിളകള്‍ ധാരാളമായി കയറ്റിപോകാറുണ്ടായിരുന്നെങ്കിലും ഇപ്പോഴതുമില്ലെന്നാണ് വ്യാപാരികള്‍ തന്നെ പറയുന്നത്. കര്‍ണാടകയില്‍ നിന്നും ചേമ്പ്, നേന്ത്രക്കായ എന്നിവ ധാരാളമായി കേരളത്തിലെ കമ്പോളങ്ങളിലേക്ക് എത്തുന്നുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 50 രൂപ വിലയുണ്ടായിരുന്ന കാച്ചിലിന്റെ ഇപ്പോഴത്തെ വില കേവലം 10 രൂപ മാത്രമാണ്. വില ഇത്രയേറെ താഴ്ന്നിട്ടും ആര്‍ക്കും വേണ്ടാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്.

ഇഞ്ചികര്‍ഷകരാണെങ്കില്‍ ആത്മഹത്യയുടെ വക്കിലാണ്. കര്‍ണാടകയില്‍ കൃഷി ചെയ്യുന്നവരടക്കം തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് ഇതുപോലെ വിലത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്.
ഉല്പാദനചിലവിന്റെ നാലിലൊന്ന് പോലും കിട്ടാത്ത അവസ്ഥയായതിനാല്‍ കര്‍ണാടകയിലടക്കം ഇഞ്ചി പറിക്കാതെയിട്ടിരിക്കുകയാണ്. നിരവധി പേരാണ് ഇതിനകം തന്നെ കൃഷിയില്‍ നിന്നും പിന്തിരിഞ്ഞത്.

കഴിഞ്ഞ സീസണ്‍ കോവിഡ് മൂലം കനത്തനഷ്ടത്തില്‍ കൃഷി ചെയ്ത കര്‍ഷകരുടെ ഇത്തവണത്തെ പ്രതീക്ഷയും അസ്തമിക്കുന്ന കാഴ്ചയാണ് കുടിയേറ്റമേഖലയില്‍ നിന്നടക്കം കാണാന്‍ സാധിക്കുന്നത്. മഞ്ഞൾ കിലോയ്ക്ക് 15 രുപയും ചേമ്പിന് 25 രൂപയും നല്ലഇഞ്ചിയ്ക്ക് 700 രൂപയുമാണ് വില ഇതും പോലും വാങ്ങാൻ ആവശ്യക്കാരില്ലാത്ത അവസ്ഥയാണ് കർണാടകയിൽ നിന്ന് ലോഡ് കണക്കിന് വിളകൾ മാർക്കറ്റിലെത്തുന്നതാണ് വയനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

കർഷകരുടെ കിഴങ്ങുവർഗങ്ങൾ സംഭരിക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്നണ് കർഷകരുടെ ആവശ്യം ഭൂരിഭാഗം കർഷകരും പാട്ടത്തിന് ഭൂമിയെടുത്ത് ബാങ്ക് – അയൽക്കുട്ടങ്ങളിൽ വായ്പയെടുത്താണ് കൃഷി ചെയ്തത് എന്നാൽ ഉൽപന്നങ്ങൾക്ക് വിലയില്ലാത്തത് മുലം മുടക്ക് കാശിൻ്റെ പകുതി പോലും ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ

Leave A Reply

Your email address will not be published.

error: Content is protected !!