കല്‍പ്പറ്റ നഗരസഭയുടെ നിഷ്‌ക്രിയത്വത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സിപിഐഎം സൗത്ത് ലോക്കല്‍കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ മാര്‍ച്ച് നടത്തി.സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ടൗണിലെ ഫുട്പാത്ത് നിര്‍മാണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, അനധികൃത നിര്‍മാണത്തിന് ഒത്താശചെയ്യുന്ന നിലപാടില്‍ നിന്നും പിന്‍മാറുക, ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് .സി കെ ശിവരാമന്‍ അധ്യക്ഷനായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്, കെ സുഗതന്‍, വി ഹാരിസ്, പി കെ അബു, എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.