ദിശാ സൂചനാ ബോര്‍ഡുകള്‍ വൃത്തിയാക്കി മാനന്തവാടി ട്രാഫിക് പോലീസ്
മാനന്തവാടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ട്രാഫിക് ദിശാ സൂചനാ ബോര്‍ഡുകള്‍ മാനന്തവാടി ട്രാഫിക് എസ്.ഐ വര്‍ഗ്ഗീസ് വി.ജിയുടെ നേതൃത്വത്തിലുള്ള സംഘം വൃത്തിയാക്കി. നഗരസഭയും പോലീസും ട്രാഫിക് അഡ്വവൈസറി കമ്മിറ്റിയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൗണിലും പരിസരത്തും സ്ഥാപിച്ച ബോര്‍ഡുകള്‍ പലതും പൊടിയും പായലുമായി കാണാന്‍ കഴിയാത്ത നിലയിലായിരുന്നു. രാവിലെ ഏഴ് മണി മുതല്‍ പോലീസ് വാഹനത്തില്‍ വെള്ളം എത്തിച്ചാണ് ഇവര്‍ അറുപതിലധികം ദിശാ സൂചനാ ബോര്‍ഡുകള്‍ കഴുകി വൃത്തിയാക്കിയത്. സീനിയര്‍ സി.പി.ഒ ജോര്‍ജ് എസ്.ടി, സുഷാന്ത് എം, സി.പി.ഒ സൊബസ്റ്റ്യന്‍ എം.ടി, ഹോം ഗാര്‍ഡുമാരായ ജോണ്‍സണ്‍ കെ, ബാബു എ.വി, ബാബു കെ.ടി എന്നിവരും പങ്കെടുത്തു.