മീനങ്ങാടി പഞ്ചായത്ത് ചെസ് അക്കാദമിയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അണ്ടര്‍-6, അണ്ടര്‍-14 ജില്ലാ സെലക്ഷന്‍ ചെസ് മത്സരവും പരിശീലനവും മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. മത്സരം ഞായറാഴ്ച്ച രാവിലെ 10നു പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ രണ്ടു സ്ഥാനം നേടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 18നു കോഴിക്കോടു നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധാനം ചെയ്യും.പഞ്ചായത്തത്തില്‍ സ്ഥിര താമസക്കാരായ 25 കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ ചൂതുപാറ ജനത ഗ്രന്ഥാലയത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നല്‍കിയ പരിശീലനത്തിലൂടെ അന്തര്‍ദേശീയ ഫിഡെ റേറ്റഡ് താരങ്ങളായി മാറിയ വി.എസ്. അഭിനവ്രാജ്, എം.എസ് ആബേല്‍, ഹരിപ്രിയ രാജ്, ശ്രീരാഗ് പത്മന്‍, അശ്വിന്‍ കൃഷ്ണ, അര്‍ജുന്‍ ബിജു, വി.എസ്. ആനന്ദ്രാജ്, അനന്തുകൃഷ്ണ എന്നിവരെ ആദരിക്കും. സെലക്ഷന്‍ ചെസ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണം. വിശദവിവരത്തിനു 9605020305, 6282853445 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Sign in
Sign in
Recover your password.
A password will be e-mailed to you.