ജില്ലാ സ്‌കൂള്‍ ഗുസ്തി മത്സരത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
ജില്ലാ സ്‌കൂള്‍ ഗുസ്തി മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടും തിരിഞ്ഞു നോക്കാതെ ഒഫീഷ്യല്‍സും സംഘാടകരും. മത്സരത്തിനിടെ എം.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദര്‍ശിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ കൊണ്ടു പോകാനോ ചികിത്സ നല്‍കാനോ തയ്യാറാകാതെ അധികൃതര്‍ സഹപാഠികളോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു. ഒടുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചതോടെയാണ് അധികൃതര്‍ ഇടപെട്ടത്. പ്രാഥമിക ചികിത്സ നല്‍ക്കാന്‍ മെഡിക്കല്‍ സംഘം പോലും സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൂടാതെ മത്സരം നിയന്ത്രിച്ച റഫറി ഏകപക്ഷീയമായി വിജയിയെ പ്രഖ്യാപിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.