വരള്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയും കോവിഡും മുലം പ്രതിസന്ധിയിലായ കര്‍ഷകരെ ബാങ്കുകള്‍ വായ്പ കുടിശികയുടെ പേരില്‍ പീഡിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ 500 റോളം കര്‍ഷകര്‍ക്കെതിരെയാണ് വായ്പ കുടിശികയുടെ പേരില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്.
കാര്‍ഷിക വായപകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടേറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയിലെ ബാകുകള്‍ ഭുരിഭാഗം കര്‍ഷകര്‍ക്കും കാര്‍ഷിക വായ്പ്കള്‍ നല്‍കാത്ത കാര്‍ഷികേതര വായ പകളാണ് ഏറെയും നല്‍കിയിട്ടുള്ളത്. മക്കളുടെ വിദ്യാഭ്യസത്തിനും കല്ല്യാണ ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും വീട് പണിക്കുമായി എടുത്ത വായ്പകളാണ് തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നിയമ നടപടിയുമായി ബാങ്കുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കുരുമുളക് കാപ്പി അടയ്ക്ക വിളകളുടെ ഉല്‍പാദന കുറവും മഴ കുടുതലും മുലം ഉല്‍പ ദനം പകുതിയായ അവസ്ഥയിലാണ്. ഇഞ്ചി ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവിളകളുടെ വിലയിടിവും മുലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇഞ്ചി കൃഷിചെയ്യുന്നതിനായി വായപയെടുത്ത കര്‍ഷകര്‍ക്ക് ഇഞ്ചിയുടെ വിലയിടിവ് മുലം കടുത്ത പ്രതിസന്ധിയിലാണ് ഇതു മുലം ബാങ്കുകളില്‍ നിന്നെടുത്ത വായപ്പയുടെ പലിശ പോലും അടയ്ക്കാനാവാത്ത അവസ്ഥയാണ്. വായ്പയെടുത്ത കര്‍ഷകര്‍ക്ക് വായ്പ അടക്കുന്നതിന് സാവാകാശം നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കുകളെ സമീപിക്കുന്നുണ്ടെങ്കിലും അതൊന്നും ചെവികൊള്ളാത ബാങ്ക് അധികൃതര്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.ബാങ്കുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപ്പെട്ട് വായ്പ തിരിച്ചടവിന് സാവകാശം നല്‍കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.