പി.വി ജോണ്‍ അനുസ്മരണം നടത്തി
മുന്‍ ഡി.സി.സി സെക്രട്ടറിയും, മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പി.വി ജോണിന്റെ 3 -ാം ചരമദിന അനുസ്മരണം നടത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം മാര്‍ഗ്രറ്റ് തോമസ് പി.വി ജോണിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്യ്തു. മഹിളാ കോണ്‍ഗ്രസ്സ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മേരി ദേവസ്യ അദ്ധ്യക്ഷയായിരുന്നു. രത്‌നവല്ലി സി.കെ മുഖ്യപ്രഭാഷണം നടത്തി. വനജാഷി ടീച്ചര്‍, സ്വപ്ന ബിജു, സുശീല പി. എം, ഷീലാകുമാരി, തുടങ്ങിയവര്‍ സംസാരിച്ചു.