നവംബര്‍ അവസാനത്തോടെ ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡുകളുടേയും സര്‍ട്ടിഫിക്കറ്റുകളുടേയും വിതരണം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി പ്രഭാകരന്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഡാറ്റാ എന്‍ട്രി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. നിലവില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 33,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കാര്‍ഡ് തിരുത്തലുകള്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അപേക്ഷകളെല്ലാം ഇവയിലുള്‍പ്പെടും. റേഷന്‍ കടകളില്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിലും തൂക്കത്തിലും പരാതികളിലില്ലെന്ന് ഭക്ഷ്യ ഉപദേശക സമിതി യോഗം വിലയിരുത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ കെ.വി സൈതലവി, കെ വിജയന്‍, ബത്തേരി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.എം വിന്‍സെന്റ്, ഭക്ഷ്യ ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.