പ്രധാന തിരുന്നാള്‍ 10, 11, തീയ്യതികളില്‍
പയ്യംമ്പള്ളി ചെറൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാം ഓര്‍മ്മ പെരുന്നാള്‍ തുടങ്ങി. പ്രധാന തിരുനാള്‍ 10, 11, തീയ്യതികളില്‍ നടക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിന് മുഖ്യകാര്‍മ്മികത്വം വഹിക്കാന്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവക്ക് 10 ന് വൈകുന്നേരം 4.30 ന് സ്വീകരണം നല്‍കും. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ബാവ നേതൃത്വം നല്‍കും. 7 മണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ ഛായ ചിത്രം വഹിച്ചു കൊണ്ട് കുറുക്കന്‍മൂല കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും. തുടര്‍ന്ന് ശ്ലൈഹീക വാഴ്വും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കും. 11 ന് രാവിലെ 8.30 ന് പരിശുദ്ധ കാതോലിക്കാ ബാവ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വികാരി അനീഷ് ജോര്‍ജ് മാമ്പള്ളില്‍, ഷാജി കല്ലംപ്ലാക്കല്‍, ലൈജോ പുളിന്താനത്ത്, അഖില്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.