ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ.

0

കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്ക് കേരള ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ നല്‍കി.എസ്റ്റേറ്റ് ഉടമയുടെ ദത്തുപുത്രനെന്നറിയപ്പെടുന്ന മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.അനന്തരാവകാശികളില്ലാതെ അന്തരിച്ച ബ്രിട്ടീഷ് പൗരന്‍ ജുബര്‍ട്ട് വാന്‍ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന എസ്റ്റേറ്റ് ഏറെക്കാലം നീണ്ട നടപടികള്‍ക്കൊടുവില്‍ 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുത്തത്.കഴിഞ്ഞ ദിവസം ആലത്തൂര്‍ എസ്റ്റേറ്റ് ഭൂമി സര്‍ക്കാരിന്റേതാണെന്നു വ്യക്തമാക്കി റവന്യൂ അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിക്കുകയും തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിനെ മാനേജരായി നിയമിച്ച് തുടര്‍ നടപടികളെടുക്കുകയും ചെയ്തിരുന്നു.മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ ഭൂമി തിരികെ കിട്ടുന്നതിനു സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കളഞ്ഞാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!