വെള്ളമുണ്ട വിഷമദ്യദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ബന്ധുക്കള്‍

0

വെള്ളമുണ്ട കൊച്ചാറ കോളനിയിലെ തിഗ്നായി, മകന്‍ പ്രമോദ്, ബന്ധു പ്രസാദ് എന്നിവര്‍ വിഷമദ്യം കഴിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം എസ്.എം.എസ്. ഡി.വൈ.എസ്.പി. അട്ടിമറിച്ചുവെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍. മദ്യം നല്‍കിയ സജിത്തിനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നാം തീയ്യതിയാണ് മാനന്തവാടിയില്‍ താമസിക്കുന്ന വെള്ളമുണ്ട മരക്കാട്ട്കുന്നില്‍ വീട്ടില്‍ സജിത്ത് തിഗ്നായിക്ക് മദ്യം നല്‍കിയത്. മദ്യം കഴിച്ച തിഗ്നായി കുഴഞ്ഞ് വീഴുകയും സജിത്ത് തന്റെ കാറില്‍ തിഗ്നായിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ തിഗ്നായി മരിച്ചിരുന്നു. തിരിച്ച് മൃതദേഹം സജിത്ത് തന്നെയാണ് വീട്ടില്‍ എത്തിച്ചത്. പിന്നെ വരാമെന്നും പറഞ്ഞ് സജിത്ത് അവിടെ നിന്നും പോയെന്നും ബന്ധുകള്‍ പറഞ്ഞു.
എഫ്.ഐ.ആറില്‍ സജിത്ത് പ്രതിയായിരുന്നു. കേസ് എസ്.എം.എസിന് കൈമാറിയപ്പോള്‍ സജിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കി. സജിത്തിന് മദ്യം നല്‍കിയ സന്തോഷിനെ മാത്രം പ്രതിയാക്കിയതില്‍ അസ്വഭാവികതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ശാരദ കെ.റ്റി, കല്യാണി കെ, രാജു കെ.റ്റി, സുഗേഷ് പി.ജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!