തിരുനെല്ലിയില്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി.
മാനന്തവാടി എക്സൈസ് റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുനെല്ലി പോത്തുമ്മൂല ഭാഗത്ത് നടത്തിയ റെയ്ഡില്‍ 8 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. മദ്യം കൈവശം വച്ചതിരുനെല്ലി സ്വദേശികളായ എമ്മിവീട്ടില് വിപിന്‍.എസ്(29) അറവനാഴി വീട്ടില്‍ പ്രകാശ് വി.വി(42) എന്നിവരെ അറസ്റ്റു ചെയ്തു.പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സജീവന് തരിപ്പ,പി.ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍,മഹേഷ് കെഎം,രാജേഷ് എംജി,സനൂപ് കെഎസ്,ജെയ്മോന്.ഇ,ഡബ്ല്യൂസിഇഒ ഷൈനി കെഇ, എക്സൈസ് ഡ്രൈവര്‍ അബ്ദുറഹിം എന്നിവരും ഉണ്ടായിരുന്നു.