ഒമിക്രോണ്‍ ബാധിതരില്‍ കണ്ട് വരുന്ന പ്രധാന ലക്ഷണങ്ങള്‍

0

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ഡെല്‍റ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോണ്‍ മാറിക്കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ അണുബാധകളില്‍ 73 ശതമാനവും ഒമിക്രോണ്‍ മൂലമായിരുന്നു. പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. പിസിആര്‍ കൂടാതെ ആന്റിജന്‍ പരിശോധനകള്‍ക്ക് ഒമിക്രോണിനെ കണ്ടെത്താനാകും.

പ്രാഥമിക ഡാറ്റയില്‍ നിന്ന് ചില രോഗലക്ഷണ വ്യത്യാസങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷുറര്‍ കമ്പനിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നത്, ദക്ഷിണാഫ്രിക്കക്കാരില്‍ ഒമിക്രോണ്‍ ബാധിച്ചവരില്‍ വരണ്ട ചുമ, പേശി വേദന, തൊണ്ടവേദന, നടുവേദന എന്നിവ ഉണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇവയെല്ലാം ഡെല്‍റ്റയുടെയും യഥാര്‍ത്ഥ കൊറോണ വൈറസിന്റെയും ലക്ഷണങ്ങളാണെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ അഡ്ജക്റ്റ് പ്രൊഫസറും ഡിയര്‍ പാന്‍ഡെമിക്കിന്റെ ചീഫ് എക്സിക്യൂട്ടീവുമായ ആഷ്ലി ഇസഡ് റിട്ടര്‍ പറഞ്ഞു.

ഒമിക്രോണ്‍ വേരിയന്റും മുമ്പത്തെ വകഭേദങ്ങളിലും തമ്മില്‍ രോഗലക്ഷണങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാന്‍ ഇപ്പോഴും തെളിവുകളൊന്നുമില്ലെന്നും ആഷ്ലി ഇസഡ് കൂട്ടിച്ചേര്‍ത്തു. രുചിയും മണവും നഷ്ടപ്പെടുത്തുന്നത് മുമ്പത്തെ വേരിയന്റുകളേക്കാള്‍ ഒമിക്രോണിന് കുറവായിരിക്കാം. യഥാര്‍ത്ഥ SARS-CoV-2 ബാധിച്ച രോഗികളില്‍ 48 ശതമാനം പേര്‍ക്ക് മണം നഷ്ടപ്പെടുകയും 41 ശതമാനം പേര്‍ക്ക് രുചി നഷ്ടപ്പെടുകയും ചെയ്തതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. ഓട്ടോ ഒ. യാങ് പറഞ്ഞു.

ഒമക്രോണിന് കുറഞ്ഞ ഇന്‍കുബേഷന്‍ സമയമുണ്ടെന്നാണ കരുതുന്നത്. വാക്സിനേഷന്‍ എടുത്ത ആളുകളില്‍ ഡെല്‍റ്റ അല്ലെങ്കില്‍ യഥാര്‍ത്ഥ കൊറോണ വൈറസ് ബാധിച്ചാല്‍ തലവേദന, സൈനസ് വേദന എന്നിവ ഉണ്ടാകാറുണ്ട്. വാക്‌സിനേഷന്‍ എടുക്കാത്ത രോഗികള്‍ക്ക് ശ്വാസതടസ്സവും ചുമയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറഞ്ഞു. വാക്‌സിനേഷന്‍ എടുത്ത ഒമിക്രോണ്‍ രോഗികളില്‍ തലവേദന, ശരീരവേദന, പനി എന്നിവ പ്രകടമായതായി പറയുന്നതായി ഡോ. ക്ലാര്‍ക്ക് പറഞ്ഞു. ഒമിക്രോണ്‍ ബാ?ധിച്ച മിക്ക രോഗികളിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!