കുട്ടികള്‍ക്ക് വാക്സിന്‍ ഉടന്‍; മൂന്നാം തരംഗം നേരിടാന്‍ തയ്യാര്‍

0

വാക്സിനുകള്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണ്. ഒമൈക്രോണ്‍ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു.

രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ 88 ശതമാനം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞു. രാജ്യത്തെ 58 ശതമാനം ജനങ്ങള്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. നിലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കൈയില്‍ ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്. 17 കോടി വാക്സിന്‍ സ്റ്റോക്കായി ഉള്ളതായും മന്ത്രി അറിയിച്ചു.

വാക്സിന്‍ ഉല്‍പ്പാദന ശേഷി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ മാസം 31 കോടി വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണുള്ളത്. രണ്ടുമാസം കൊണ്ട് ഇത് 45 കോടിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രാജ്യത്ത് 161 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചിട്ടുണ്ട്. ഓരോദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ആദ്യ രണ്ട് തരംഗങ്ങളില്‍ നിന്ന് ആര്‍ജിച്ച അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വകഭേദം പടര്‍ന്നാലും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനപ്പെട്ട മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!