ബത്തേരി: കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ബത്തേരി സര്‍വ്വജന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ പ്രമേഹരോഗത്താല്‍ കാല്‍മുറിച്ചു മാറ്റിയ രോഗിക്ക് സഹായം നല്‍കി. നെന്മേനി പഞ്ചായത്തിലെ പുത്തന്‍കുന്ന് നെല്ലിവയല്‍ പണിയ കോളനിയിലെ മധുവിനാണ് സഹായം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ എത്തിച്ച കിടക്കയും തലയണയും പഞ്ചായത്ത് വികസനകാര്യ സ്്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാമചന്ദ്രന്‍ മധുവിന് കൈമാറി. തുടര്‍ന്ന് കേരളത്തിന്റെ നവോത്ഥാന കാല ചരിത്രവും എന്‍.എസ്.എസിന്റെ ദര്‍ശനങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്രിന്‍സിപ്പാള്‍ എ.കെ.കരുണാകരന്‍, സക്കീന നാസര്‍, ടി.പി.മത്തായി, വി.കെ.നവീന്‍പോള്‍, മനോജ് ജോണ്‍, ആയിഷഫിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.