മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ വയനാട് ജില്ലാസമ്മേളനം സംഘടിപ്പിച്ചു.ബത്തേരിയില്‍ സമ്മേളനം സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീഷന്‍ ശശി താഴത്തുവയല്‍ ഉദ്ഘാടനം ചെയ്തു. ജയന്‍ കുപ്പാടി അധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി മാജിക് ഷോ,ടീച്ചിംഗ് ഗ്ലാസ്,സൗഹൃദ ചര്‍ച്ച എന്നിവ നടത്തി. സംഘടനയുടെ പുതിയ ഭാരവാഹികളായി ശശി താഴത്തുവയല്‍ പ്രസിഡണ്ട്, സെക്രട്ടറി ജയന്‍ കുപ്പാടി, ട്രഷറര്‍ എന്‍ കെ ശശി എന്നിവരെ തെരഞ്ഞെടുത്തു.
രണ്ട് വര്‍ഷമായി ദുരിതത്തലിയിരിക്കുന്ന കലാകാരന്‍മാര്‍ക്ക് സര്‍ക്കാറില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും, കലാകാരന്‍മാര്‍ക്ക് പ്രോഗ്രാം അവതരിപ്പിക്കാനുള്ള വേദികള്‍ തുറന്നുകി്ട്ടണമെന്നും ജില്ലാസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.