പയ്യംപ്പള്ളിയിലെ സംഘര്‍ഷം വനപാലകരുടെ സംഘടന അപലപിച്ചു
മാനന്തവാടി കുറുക്കന്‍മൂല പുതിയേടത്ത് ജീവനക്കാര്‍ക്ക് നേരെ സംഘര്‍ഷം സൃഷ്ടിച്ചതില്‍ വനംവകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അപലപിക്കുന്നു.ജനങ്ങളില്‍ ഭീതിപരത്തുന്നതിന് ചില തല്‍പ്പര കക്ഷികള്‍ മനഃപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് സംഘടന.180 ഓളം വനം ജീവനക്കാര്‍ വളരെ ആത്മാര്‍ത്തമായാണ് ജോലി ചെയുന്നതെന്നും സംഘടന വാര്‍ത്താക്കുറിപ്പിലറിയിച്ചു.ഇതിനെതിരെ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു.