ദുരിതംപേറി ആനപന്തി കോളനിക്കാര്‍

0

നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി ആനപന്തി കോളനി നിവാസികള്‍ കഴിയുന്നത് കാലപഴക്കത്താല്‍ തകര്‍ന്ന ചോര്‍ന്നൊലിക്കുന്ന വീടുകളിലും കൂരകളിലും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് ഇവിടത്തെ കുടുംബങ്ങള്‍. അസുഖമായാല്‍ പെട്ടന്നൊന്നും ആനപന്തി കോളനിക്കാര്‍ക്ക് ആശുപത്രിയിലെത്താന്‍ സാധിക്കില്ല. ആദ്യം അവരെ ചുമന്ന് നടവരമ്പിലൂടെ അര കിലോമീറ്റര്‍ അകലെയുള്ള റോഡിലെത്തിച്ച് വേണം പിന്നീട് ആശുപത്രിയിലെത്തിക്കാന്‍. ഇതിനു പുറമെ കോളനിയിലെ വീടുകള്‍ ബി.ആര്‍.ജി.എഫ് ഫണ്ട് ഉപയോഗിച്ച് പത്ത് വര്‍ഷം മുമ്പ് നിര്‍മ്മിച്ചവയാണ്. സൗകര്യങ്ങളോ ഒരുക്കുന്നില്ല. പലകുടുംബങ്ങള്‍ക്കും വീടുമായിട്ടില്ല. 32 കുടുംബങ്ങള്‍ താമസിക്കുന്ന ആനപന്തികോളനിയുടെ അവസ്ഥയാണിത്. ഇവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ആകെയുള്ള കോളനിക്കു സമീപത്തെ സ്വകാര്യവ്യക്തികളുടെ വയലുകളിലെ നടവരമ്പുകള്‍ മാത്രമാണ്. കോളനിക്കു സമീപത്തെ വനാതിര്‍ത്തിയിലൂടെ റോഡ് നിര്‍മ്മിക്കാന്‍ സൗകര്യ മുണ്ടെന്നിരിക്കെ അതും നടപ്പാവുന്നില്ല. ഇതിനുപുറമെയാണ് കോളനിയിലെ ആകെയുള്ള വീടുകള്‍ക്ക് ഭീഷണിയായി വന്‍മരങ്ങളുടെ നില്‍പ്പും. ഇതു മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികാരികളുടെ മുന്നിലെത്തി അപേക്ഷിച്ചിട്ടും നടപടിയായിട്ടില്ലന്നാണ് കോളനിക്കാര്‍ പറയുന്നത്. അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവനെങ്കിലും സുരക്ഷ നല്‍കിക്കൂടെ എന്നുള്ള ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!