ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് നടപ്പാലം ഭീഷണിയില്‍

0

നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി തോട് കടുന്നുപോകുന്ന ആനപന്തിഭാഗത്ത് തോടിനുകുറുകെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് നടപ്പാലമാണ് അപകടാവസ്ഥ യിലായിരിക്കുന്നത്. പ്രദേശവാസികളുടെ നിരന്തര ആവശ്യ പ്രകാരമാണ് ലക്ഷങ്ങള്‍ മുടക്കി തോടിനു കുറുകെ പാലം നിര്‍മ്മിച്ചത്. എന്നാല്‍ നിര്‍മ്മാണം കഴിഞ്ഞ് ഒരുവര്‍ഷം കഴിയുമ്പോഴേക്കും പാലത്തിന്റെ ഒരു ഭാഗത്തെ തൂണ്‍ തകര്‍ന്ന് അപകടാവസ്ഥയിലായി. തൂണ്‍ തകര്‍ന്നതോടെ ഒരു ഭാഗത്തേക്ക് ചരിഞ്ഞാണ് പാലം നില്‍ക്കുന്നത്. ഈ പ്രദേശത്ത് സമീപത്തെ റോഡിലെത്താന്‍ തോടിനുകുറകെയുള്ള ഈപാലം കടന്നുവേണം. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ജീവന്‍ പണയം വെച്ചാണ് ഈ പാലത്തിലൂടെയാണ് അക്കരെയിക്കരെ കടക്കുന്നത്. ഈ സാഹചര്യത്തില്‍ എത്രയുംപ്പെട്ടെന്ന് പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!