അതി ദരിദ്ര നിര്‍ണയ പ്രക്രിയ എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ വിവരശേഖരണം നടത്തി എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു.വാര്‍ഡ് തല സമിതികള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയ്ക്ക് ശേഷം കണ്ടെത്തി എം.ഐ.എസില്‍ അപ്ലോഡ് ചെയ്ത സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട അതിദരിദ്ര കുടുംബങ്ങളില്‍ മാത്രമാണ് സര്‍വ്വേ.
വാര്‍ഡ് തല സമിതികള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയ്ക്ക് ശേഷം കണ്ടെത്തി എം.ഐ.എസില്‍ അപ്ലോഡ് ചെയ്ത സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട അതിദരിദ്ര കുടുംബങ്ങളില്‍ മാത്രമാണ് സര്‍വ്വേ. ഇന്നും, നാളെയുമായി ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭകളിലും എന്യൂമറേഷന്‍ നടക്കും. ഇതിനായി ഓരോ വാര്‍ഡിലും ഒരു ഉദ്യോഗസ്ഥനെയും, രണ്ട് എന്യൂമറേറ്റര്‍മാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപം നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ജെ. ഐസക്ക്, ജൈന ജോയി, എ.പി. മുസ്തഫ, പ്രൊജക്ട് ഡയറക്ടര്‍ പി.സി. മജീദ്, എന്നിവര്‍ സംസാരിച്ചു.