കൂട്ടില്‍ കയറാതെ കടുവ;ഉറക്കമില്ലാതെ വനംവകുപ്പും നാട്ടുകാരും
കുറുക്കന്‍മൂല പടമലയില്‍ ഇന്നും കടുവ വളര്‍ത്തുമൃഗത്തെ പിടികൂടി.കുരുത്തോല സുനിയുടെ 3 വയസ്സുള്ള ആടിനെയാണ് കടുവ കൊന്നു ഭക്ഷിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.പ്രദേശത്ത് 5 കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും പെടാതെയാണ് കടുവ നാട്ടില്‍ വിഹരിക്കുന്നത്.