സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പരീക്ഷ ആരംഭിച്ചു. ഊരുകേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷയില്‍ ജില്ലയിലെ 19772 പഠിതാക്കളാണ് പങ്കെടുക്കുന്നത്.പരീക്ഷകള്‍ കഴിഞ്ഞദിവസം മുതലാണ് ആരംഭിച്ചത്. ഈ മാസം 19 വരെയാണ് പരീക്ഷ.924 ഊരുകേന്ദ്രങ്ങളിലാണ് ജില്ലയില്‍ പരീക്ഷ നടക്കുന്നത്.സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പദ്ധതി പ്രകാരമാണ് ഇത്രയും പേര്‍ ജില്ലയില്‍ പരീക്ഷ എഴുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നിന്നും 4810 പേരും, കല്‍പ്പറ്റ ബ്ലോക്കില്‍ നിന്നും 3734ഉം, മാനന്തവാടി ബ്ലോക്കില്‍ 6105ഉം, പനമരം ബ്ലോക്കില്‍ 5123 പേരുമാണ് പരീക്ഷ എഴുതുന്നത്.
2019ല്‍ ജില്ലയിലെ 2443 ഗോത്രകോളനികളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയ സര്‍വ്വേയില്‍ 24472 നിരക്ഷരരായ ആദിവാസികളെ കണ്ടെത്തിയിരുന്നു. ഇതില്‍ 8923 പുരുഷന്‍മാരും, 15549 സ്ത്രീകളുമാണ്. ഇവര്‍ക്ക് പരിശീലനം നടത്തനായി അതത് ഊരുകളില്‍ നിന്നായി 1223 ഇന്‍സ്ട്രക്ടര്‍മാരെയും പഞ്ചയാത്തുകള്‍ കണ്ടെത്തി. പിന്നീട് കൊവിഡ് കാരണം മെയ് ആറ് മുതല്‍ നിര്‍ത്തിവെച്ച ഗോത്രസാക്ഷരതാ ക്ലാസ്സുകള്‍ നംവബര്‍ ഒന്നു മുതലാണ് പുനരാരംഭിച്ചത്. ഇവരില്‍ നിന്നുമാണ് 19772 പേര്‍ ഇപ്പോള്‍ പരീക്ഷ എഴുന്നത്. സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ആദിവാസി സാക്ഷരത യജ്ഞം ഒന്നാംഘട്ടം 2017 -18ലാണ് ആരംഭിക്കുന്നത്. ഈ വര്‍ഷത്തില്‍ 300 ആദിവാസി ഊരുകളില്‍ നിന്നായി 5458 നിരക്ഷരരെ കണ്ടെത്തുകയും ഇതില്‍ 4865 ഗോത്രപഠിതാക്കള്‍ ക്ലാസുകളിലെത്തി പരീക്ഷ എഴുതുകയും 4309 പേര്‍ വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം 200 ഊരുകളില്‍ നിന്നും 4024 നിരക്ഷരരെയാണ് കണ്ടെത്തിയത്. ഇതില്‍ 3487 പേര്‍ ക്ലാസുകളിലെത്തുകയും 3179 പേര്‍ പരീക്ഷഎഴുതുകയും 2993 പേര്‍ വജയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സമ്പൂര്‍ണ്ണ സാക്ഷരതാ സാക്ഷരതാ പദ്ധതി ആരംഭിച്ചത്.