ഡി.സി.സി. പ്രസിഡന്റിനെതിരെ യുവതിയുടെ പരാതി

0

 

ഡി.സി.സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെതിരെയാണ് യുവതിയുടെ പരാതി.യുത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായ യുവതിയെ എന്‍ ഡി അപ്പച്ചന്‍ ബോഡി ഷെയിമിംഗ് നടത്തിയതായാണ് പരാതി. രാഹുല്‍ ഗാന്ധി മുതല്‍ യുത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും രണ്ട് ദിവസത്തിനകം പ്രശ്‌നപരിഹാരമായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോപോകുമെന്നും പരാതികാരി.

ഗോത്രവിഭാഗത്തില്‍ പെട്ടയൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവാണ് പരാതി നല്‍കിയത്.യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പാര്‍ട്ടി യോഗത്തില്‍ ബോഡി ഷെയിമിങ് നടത്തിയതായാണ് പരാതി. കഴിഞ്ഞ ദിവസം വെള്ളമുണ്ടയില്‍ ചേര്‍ന്ന യോഗത്തിലാണ് തന്ന പറ്റി മോശമായ രീതിയില്‍ ബോഡി ഷെയിമിംഗ് നടത്തിയതെന്നാണ് യുവതി പരാതിപ്പെടുന്നത്. രാഹുല്‍ ഗാന്ധി, എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തിനകം പ്രശ്‌നപരിഹാരം ആയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പരാതികാരിയായ യുവതി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!