പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
തവിഞ്ഞാല്‍ കൃഷിഭവന്‍ 2018-2019 പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലാറ്റില്‍ നിര്‍മ്മലഗിരി എല്‍ പി സ്‌കൂളിന് അനുവദിച്ച പദ്ധതിയുടെ ഉദ്ഘാടനം തവിഞ്ഞാല്‍ പഞ്ചായത്ത് വികസന കാര്യക്ഷേമ ചെയര്‍മാന്‍ ബാബു ഷജില്‍കുമാര്‍ നിര്‍വ്വഹിച്ചു. പച്ചക്കറി തൈ നടീല്‍ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സണ്ണി കൊല്ലാര്‍തോട്ടം നിര്‍വ്വഹിച്ചു.ബോക്ക് മെമ്പര്‍ എന്‍ എം ആന്റണി അദ്ധ്യക്ഷ വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബെന്നി ആന്റണി, ലിസി ജോസ്, കൃഷി ഓഫിസര്‍ സുനില്‍, ഡി ഡി എ ജാസ്മിന്‍, ഹെഡ്മിസ്ട്രസ് മോളി, പി റ്റി എ പ്രസിഡന്റ് ടോം ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.