‘എയ്ഡ്സ് അവസാനിപ്പിക്കുക’…ഇന്ന് ലോക എയ്ഡ്സ് ദിനം.

0

1988 മുതലാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചു തുടങ്ങിയത്. അസമത്വങ്ങള്‍ അവസാനിപ്പിക്കുക. ‘എയ്ഡ്സ് അവസാനിപ്പിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 1982 ജൂണ്‍….ക്രമേണ തൂക്കം കുറയുകയും പേശീവേദന അനുഭവപ്പെടുകയും ചെയ്ത ഏതാനും യുവാക്കള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചികിത്സ തേടിയെത്തി. ആശുപത്രി അധികൃതര്‍ നടത്തിയ തുടരന്വേഷണത്തില്‍ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍. ബെല്‍ജിയം കോംഗോയില്‍ അജ്ഞാത രോഗത്താല്‍ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോള്‍ ചിത്രം വ്യക്തമായി. മനുഷ്യരാശി മറ്റൊരു മാരക രോഗം കൂടി തിരിച്ചറിഞ്ഞു. സെപ്തംബറില്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ രോഗത്തിന് അക്വയേര്‍ഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി സ്ന്‍ഡ്രോം അഥവാ എയ്ഡ്സ് എന്ന് പേര് നല്‍കി.ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാര്‍ന്നു തിന്നുന്ന എയ്ഡ്സ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും, ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു കുഞ്ഞിലേക്കും പടരുമെന്നും ലോകം തിരിച്ചറിഞ്ഞു.കഴിഞ്ഞ നാലു പതിറ്റാണ്ടായി ലോകം എയ്ഡ്സുമായുള്ള പോരാട്ടത്തിലാണ്. പൂര്‍ണമായും കീഴടക്കാനായില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടയുന്നതില്‍ കാര്യമായി പുരോഗതി നേടി. ഇടയ്ക്കെത്തിയ കൊവിഡ് മഹാമാരി എയ്ഡ്സ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്താകെ മൂന്ന് കോടി 77 ലക്ഷം എയ്ഡ്സ് രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.മനുഷ്യര്‍ക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന തടസ്സമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!