പുതിയ കൊവിഡ് വകഭേദത്തിന് പേര് ‘ഒമിക്രോണ്‍’

0

പുതിയ കൊവിഡ് വകഭേദത്തിന് ‘ഒമിക്രോണ്‍’ എന്ന് പേര് നല്‍കി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വകഭേദം ഏറ്റവും അപകടകാരിയായ വൈറസാണെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഇസ്രായേല്‍, ഹോങ്കോംഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ പരിശോധിച്ച 100 സാമ്പിളുകളില്‍ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയില്‍ പുതിയ വകഭേദം അതിവേഗം പടര്‍ന്നിട്ടുണ്ടെന്നാണ് നിഗമനം.

 

Leave A Reply

Your email address will not be published.

error: Content is protected !!