കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥന്‍ പിടിയില്‍

0

കട തുടങ്ങുവാന്‍ ജിഎസ്ടി ലൈസന്‍സിന് വേണ്ടി അപേക്ഷിച്ച അപേക്ഷകനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് കമ്മീഷണറേറ്റിലെ ഹെഡ് ഹവില്‍ദാര്‍ സജി തോമസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.ജി.എസ്.ടി ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചയാളോട് കട പരിശോധനക്കായി 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുടര്‍ന്ന് അപേക്ഷകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!