കല്‍പ്പറ്റ: കേരളത്തിലെ ആയിരത്തോളം പാരമ്പര്യ കളരി മര്‍മ്മ നാട്ടുവൈദ്യന്മാരെ സര്‍ക്കാര്‍ വൈദ്യ ശാഖയായി അംഗീകരിക്കണമെന്ന് പാരമ്പര്യകളരി മര്‍മ്മ നാട്ടുവൈദ്യ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള ആവശ്യപ്പെട്ടു. സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് കൊളമ്പലം മജീദ് വൈദ്യര്‍ അധ്യക്ഷനായിരുന്നു. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം മുഖ്യാതിഥിയായിരുന്നു. എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. മൊയ്തീന്‍കുട്ടി, ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞി മുഹമ്മദ് സംസാരിച്ചു. ടി.എം.സി അബൂബക്കര്‍ ഗുരുക്കള്‍ സ്വാഗതം പറഞ്ഞു. എം എ സുഹൈല്‍, വിഷയാവതരണം നടത്തി. കുഞ്ഞിതങ്ങള്‍ അധ്യക്ഷത വഹിച്ചു. ഒറ്റമൂലി ചികിത്സ എന്ന വിഷയത്തില്‍ കുമാരന്‍ വൈദ്യര്‍ മടിക്കൈ ക്ലാസെടുത്തു. അഭ്യാസ മര്‍മം എന്ന വിഷയത്തില്‍ കെ മൊയ്തീന്‍ കോയ ഗുരുക്കള്‍, ഒ.കെ.എം അലി ഗുരുക്കള്‍ ക്ലാസെടുത്തു. ഇന്ന് രാവിലെ എട്ടരക്ക് പാരമ്പര്യ വൈദ്യം നൂറ്റാണ്ടിലൂടെ എന്ന വിഷയത്തില്‍ കൊളമ്പലം മജീദ് ക്ലാസെടുക്കും. മജീദ് മലബാരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പരീത് വൈദ്യര്‍,പി കെ അബ്ദുള്ള ഹാഷിമി പ്രഭാഷണം നടത്തും. ക്യാമ്പ് ഉച്ചക്ക് 12 മണിയോടെ സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.