ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം നടന്നു

0

പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്ത് ജില്ലാതല പ്രഖ്യാപനം മേപ്പാടി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ സി കെ ശശീന്ദ്രന്‍ പ്രഖ്യാപനം നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി പി.എ ബാബുവിന് പൗരാവകാശ രേഖ നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പി.എ ബാബു, പി തങ്കമണി, ശോഭന്‍ കുമാര്‍, കടവന്‍ ഹംസ, വി ഉഷാകുമാരി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!