വ്യാജ സര്‍ട്ടിഫിക്കറ്റുമായി സര്‍വ്വീസ് :ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

0

 

വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വീസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി.എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദ്ദേശാനുസരണം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന ഊര്‍ജ്ജിത പരിശോധനയിലാണ് കല്‍പറ്റ-വടുവഞ്ചാല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍12ഡി 4120 സ്റ്റേജ് ക്യാരേജ് ബസ് പിടികൂടിയത്.വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ അറിയിച്ചു.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ താഴെ പറയുന്ന ഇമെയില്‍ /ഫോണ്‍ നമ്പര്‍ മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. rtoe12.mvd@kerala.gov.in, 9188961290

 

ബാങ്ക് ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പുതുക്കുകയും,ചെക്കിന്റെ കാലാവധി കഴിഞ്ഞു, പണമീടാക്കുവാന്‍ കഴിയാതെ ഇന്‍ഷുറന്‍സ് കമ്പനി റദ്ധാക്കുകയും ചെയ്ത പോളിസിയുമായി ബസ് സര്‍വീസ് നടത്തുകയായിരുന്നു.
പരിശോധനയില്‍ എംവിഐ വിനീത് വി.വി,എഎംവിഐ ഷാനവാസ് അ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ അറിയിച്ചു.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ താഴെ പറയുന്ന ഇമെയില്‍ /ഫോണ്‍ നമ്പര്‍ മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. rtoe12.mvd@kerala.gov.in , 9188961290

Leave A Reply

Your email address will not be published.

error: Content is protected !!