രൂക്ഷമായ പൊടിശല്യം മാസ്‌ക്കുകള്‍ വിതരണം ചെയ്തു

0

തരുവണ നിരവില്‍പുഴ റോഡിലെ രൂക്ഷമായ പൊടിശല്യം. മാസ്‌ക്കുകള്‍ വിതരണം ചെയ്ത് യുവാക്കള്‍. കിണറ്റിങ്ങല്‍ സിറ്റിസണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, അക്ഷര ഗ്രന്ഥാലയം പ്രവര്‍ത്തകരാണ് മാസ്‌കുകള്‍ വിതരണം ചെയ്തത്. കേരളപ്പിറവി ദിനത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്ക്കുള്ള പ്രതിഷേധവുമായി ഈ മാസ്‌ക് വിതരണം. മാസ്‌ക് വിതരണത്തിന് അബ്ദുറസാഖ്, ജലീല്‍ എ.വി, നൗഫല്‍, പി റഷീദ്, അനസ് എ, ഹബീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!